Obituary of Fr Nellissery Jose Paul

image

17-08-1941 to 01-01-1970

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട ഫാ. ജോസ് പോൾ നെല്ലിശ്ശേരി (82) നിര്യാതനായി. സംസ്കാരം എളവൂർ കുന്നേൽ സെൻറ് ആന്റണീസ് പള്ളിയിൽ വെള്ളിയാഴ്ച (29/12/2023) ഉച്ചകഴിഞ്ഞ് 2. 30 ന് നടക്കും.



മാതാപിതാക്കൾ: നെല്ലിശ്ശേരി പരേതരായ കൊച്ചുപൗലോ- കുഞ്ഞന്നം

സഹോദരങ്ങൾ: താണ്ട, സി. എൽഫീസിയ SABS , സി. ലിസ്ബ SABS, ത്രേസ്യാമ്മ, സി. ഡൊമിനിക് SAB, കുര്യാക്കോസ്, ബെഞ്ചമിൻ, ഷാജി





മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:



അച്ചന്റെ മൃതദേഹം ഡിസംബർ 28 ന് (വ്യാഴാഴ്ച) വൈകിട്ട്‌ 5.00 മുതൽ 5.30 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 6.00 മണിമുതൽ പിറ്റേദിവസം (29/12/2023) ഉച്ചക്ക് 12.00 വരെ എളവൂരിലുള്ള  സഹോദരൻ നെല്ലിശ്ശേരി കുര്യാക്കോസിന്റെ ഭവനത്തിലും, തുടർന്ന് എളവൂർ കുന്നേൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും.



എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന ജോസ് പോൾ അച്ചൻ വാർദ്ധക്യസഹമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. അങ്കമാലി എൽ.എഫ് ഹോസ്പിറ്റലിൽ വച്ചാണ് അച്ചൻ നിര്യാതനായത്.





അതിരൂപതയിലെ ആലങ്ങാട്, കാഞ്ഞൂർ പള്ളികളിൽ സഹവികാരിയായും, യോർദ്ദനാപുരം, കൊങ്ങോർപ്പിള്ളി, ശ്രീമൂലനഗരം, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, വൈക്കം നടേൽ, എളമക്കര, തൃപ്പൂണിത്തുറ, എറണാകുളം ബസിലിക്ക, കൊരട്ടി, കൈപ്പട്ടൂർ, പൂണിത്തുറ, കച്ചേരിപ്പടി എന്നിവിടങ്ങളിൽ വികാരിയായും സേവനം ചെയ്തു. തൃക്കാക്കര ഭാരത മാതാ കോളേജിൽ ബർസാർ, വിജോഭവൻ ഡയറക്ടർ, വെൽഫെയർ സെന്റർ പ്രിൻസിപ്പാൾ, പൊങ്ങം നൈപുണ്യ കോളേജ് ഡയറക്ടർ, ഞാറക്കൽ മേരിമാതാ കോളേജ് ടീച്ചർ എന്നീ നിലകളിലും ജോസ്പോൾ അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്

Sponsors